മാധ്യമങ്ങളുടെ വ്യാജ ആരോപണങ്ങള്‍ക്കെതിരെ മാനന്തവാടിയില്‍ ‘സമര്‍പ്പിതശബ്ദം’ മുഴങ്ങി

മാനന്തവാടി: ക്രൈസ്തവ സന്യാസത്തിനെതിരെ ചില മാധ്യമങ്ങളും നിക്ഷിപ്തതാല്പര്യക്കാരും നടത്തുന്ന വ്യാജ ആരോപണങ്ങളെ തിരുത്തുകയും ആക്ഷേപങ്ങള്‍ക്ക് മറുപടി നല്കുകയും ചെയ്തുകൊണ്ട് സന്യസ്തരുടെ നേതൃത്വത്തില്‍ നടത്തിയ സമര്‍പ്പിതശബ്ദം വന്‍വിജയമായി. കത്തോലിക്കാസഭയിലെ വിവിധ സന്യാസസമൂഹങ്ങളില്‍നിന്നായി മൂവായിരത്തോളം പേര്‍ പങ്കെടുത്തു.

സിസ്റ്റര്‍ റോണ സിഎംസി നടത്തിയപ്രാര്‍ത്ഥനാശുശ്രൂഷയോടെ ആരംഭിച്ച സമ്മേളനം സിസ്റ്റര്‍ ആന്‍മേരി ആര്യപ്പള്ളിലിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു. എല്ലാ കുടുംബങ്ങളിലേക്കും വേണ്ടി തയ്യാറാക്കിയ സമര്‍പ്പിതശബ്ദം എന്ന പത്രം ചടങ്ങില്‍ പ്രകാശനം ചെയ്തു.

തിന്മയുടെ ശക്തികള്‍ക്കു മുമ്പിലും ദുരാരോപണങ്ങള്‍ക്ക് മുമ്പിലും ആത്മവീര്യം നഷ്ടപ്പെട്ടവരാകാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഏതു തരത്തിലുള്ള ബാഹ്യ ആക്രമണങ്ങളെയും പ്രതിരോധിക്കാനുള്ള ആത്മീയവും ധാര്‍മ്മികവുമായ ശക്തി തങ്ങള്‍ക്കുണ്ട് എന്നും വിളിച്ചോതുന്നതായിരുന്നു സമര്‍പ്പിതശബ്ദം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.