സാന്ദ്ര സബാറ്റിനി: കാര്‍ലോയ്‌ക്കൊരു പിന്‍ഗാമി

കാര്‍ലോ അക്യൂട്ടിസിനെ ഏറെ പേര്‍ക്ക് അറിയാം. നന്നേ ചെറുപ്രായത്തില്‍ തന്നെ മരണമടഞ്ഞ പുണ്യജീവിതം. അതുപോലെ ഒരു പുണ്യജീവിതത്തെക്കൂടി തിരുസഭ അടുത്തയിടെ അള്‍ത്താരയിലേക്ക് ഉയര്‍ത്തിപ്രതിഷ്ഠിക്കുകയുണ്ടായി. സാന്ദ്ര സബാറ്റിനി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 21 നാണ് സാന്ദ്രയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.

1984 ല്‍ മരണമടയുമ്പോള്‍ സാന്ദ്രയ്ക്ക് വെറും 22 വയസ് മാത്രമായിരുന്നു പ്രായം. ജീവിതകാലം മുഴുവന്‍ ദരിദ്രരുടെ സേവനത്തിനായിട്ടായിരുന്നു അവള്‍ ഉഴിഞ്ഞുവച്ചിരുന്നത്. പത്താം വയസ് മുതല്‍ അവള്‍ ഡയറിയെഴുതിയിരുന്നു. ആ ഡയറിക്കുറിപ്പിലൂടെ കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്. ഹൃദയശുദ്ധിയുള്ളവര്‍ ദൈവത്തെ കാണും എന്ന തിരുവചനമായിരുന്നു സാന്ദ്രയെ നയിച്ചിരുന്നത്. അതായിരുന്നു അവളുടെ ജീവിതവിശുദ്ധിയുടെ കാരണവും.

സാന്ദ്ര ഒരിക്കലും ചിന്തകൊണ്ടുപോലും ഹൃദയത്തെ അവിശുദ്ധമാക്കിയിരുന്നില്ല, ദൈവത്തോടും സഹജീവികളോടുമുള്ള സ്‌നേഹം അവള്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. ഹൃദയശുദ്ധിയുണ്ടായിരിക്കുക. ഹൃദയം വിശുദ്ധമായി സൂക്ഷിക്കുക.സാന്ദ്ര നമ്മോട് പറയുന്നത് അതാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.