സ്വര്‍ഗ്ഗരാജ്യം തേടിയുള്ള യാത്രയുടെ സന്തോഷങ്ങളുമായി ഒരു ഭക്തിഗാനം

എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയുമായിരുന്നോ( യോഹ 14:2)

പിതാവിന്റെ വാസസ്ഥലമാണ് സ്വര്‍ഗ്ഗം. അവിടെ നമുക്കും ഇടമുണ്ട്. ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്ന തിരുവചനമാണ് മുകളിലെഴുതിയത്. സ്വര്‍ഗ്ം ലക്ഷ്യമാക്കിയുള്ള ജീവിതമാണ് ക്രൈസ്തവരുടേത്. സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി നാം ജീവിക്കണമെന്ന് അടുത്തയിടെ പൊതുദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നു.

ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് എസ് തോമസ് രചനയും സംഗീതവും നിര്‍വഹിച്ചു പുറത്തിറക്കിയിരിക്കുന്ന ദൂരെ ദൂരെ ദൂരെ ദൂരെ സ്വര്‍ഗരാജ്യം എന്ന ഗാനംകൂടുതല്‍ പ്രസക്തമാകുന്നത്. സ്വര്‍ഗ്ഗ്ത്തിലെത്തിച്ചേരാന്‍ കാത്തിരിക്കുന്ന ഏതൊരാളുടെയും ആ്ത്മഗതമാണ് ഈ ഗാനം. ഇഹലോകജീവിതത്തിന്റെ ക്ഷണികതയും അര്‍ത്ഥമില്ലായ്മയും ഈ ഗാനത്തിന്റെ തുടര്‍വരികളില്‍ കടന്നുവരുന്നുമുണ്ട്.

പുല്‍ക്കൊടിക്ക് തുല്യമല്ലേ
വെയിലേറ്റാല്‍ അത് വാടിപ്പോകും
പൂവിതള്‍ പോലതു കൊഴിഞ്ഞുപോകും എന്നാണ് ഗാനരചയിതാവ് ഓര്‍മ്മിപ്പിക്കുന്നത്

നല്ലൊരു മരണം നല്കണമേ എന്ന ഹിറ്റ് ഗാനത്തിന്റെ തുടര്‍ച്ചയെന്നോണമാണ് എസ് തോമസ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഫാ. ബിബിനാണ് ഗായകന്‍. ഗോഡ്‌സ് മ്യൂസിക് പുറത്തിറക്കിയിരിക്കുന്ന ഈ ഗാനം ക്രിസ്തീയജീവിതത്തിന്റെ അടി്സ്ഥാനപമരമായ വിശ്വാസസത്യമാണ് പ്രഘോഷിക്കുന്നത്.

ലളിതവും സുന്ദരവുമായ വരികളും ഹൃദ്യമായ ആലാപനവും വരികളുടെ ആത്മാവിനെ തൊട്ടറിയുന്ന സംഗീതവും ചേരുമ്പോള്‍ ശ്രോതാക്കള്‍ക്ക് സ്വര്‍ഗ്ഗത്തിലെത്തിച്ചേരുന്ന പ്രതീതിയാണുണ്ടാകുന്നത്.

ഗാനം ആസ്വദിക്കാന്‍ ലിങ്ക് ചുവടെ കൊടുക്കുന്നു.

https://youtu.be/Rj_C6Hat5Js



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.