മധ്യപ്രദേശിലെ ക്രൈസ്തവ അനാഥാലയത്തില്‍ അനധികൃത റെയ്ഡ്,വൈദികരെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ സാഗര്‍ , ഷാംപൂരഗ്രാമത്തില്‍ 150 ലേറെ വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ക്രൈസ്തവ അനാഥാലയത്തില്‍ അനധികൃത റെയ്ഡ്. വൈദികരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സെന്റ ഫ്രാന്‍സിസ് സേവാധാം ഓര്‍ഫനേജിലാണ് ഈ അനധികൃത റെയ്ഡ് നടന്നത്. സെര്‍ച്ച് വാറണ്ടോ മറ്റ് ഉത്തരവുകളോ ഇല്ലാതെയാണ് സംഘം റെയ്ഡിനെത്തിയത്. മദ്ബഹ അലങ്കോലപ്പെടുത്തുകയും വൈദികരെ മര്‍ദ്ദിക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കായി സൂക്ഷിച്ചിരുന്ന വീഞ്ഞ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. ഓര്‍ഫനേജിന്റെ ചുമതലക്കാരായ ഫാ. ജോഷിയെയും ഫാ. നവീനെയും ചോദ്യം ചെയ്യാനായി അറസ്റ്റ് ചെയ്തു. സിസിടിവിയും കമ്പ്യൂട്ടറുകളും നശിപ്പിച്ചിട്ടുമുണ്ട്.

വൈദികര്‍പിന്നീട് ജാമ്യത്തിലിറങ്ങി.

മണിപ്പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെ സംഘടിതമായ രീതിയില്‍ ആക്രമണം നടന്നുകൊണ്ടിരിക്കുന്നതിന് തൊട്ടുപിന്നാലെയുണ്ടായ ഈ സംഭവം ക്രൈസ്തവസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.