രണ്ടാം ശനിയാഴ്ച കൺവെൻഷൻ 11 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ

ബർമിങ്ഹാം:  സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷൻ 11 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും.  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കല്‍, സെഹിയോൻ യുകെ യുടെ പ്രശസ്ത ആത്മീയ രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഇന്റർ നാഷണൽ കോ ഓർഡിനേറ്ററുമായ  ബ്രദർ ഷിബു കുര്യൻ , ഷീന ട്രാന്റൺ എന്നിവരും വചനം പങ്കുവയ്ക്കും.

പ്രത്യേക മരിയൻ റാലിയോടെ കൺവെൻഷൻ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. കിങ്‌ഡം റെവലേറ്റർ , ലിറ്റിൽ ഇവാഞ്ചലിസ്റ് എന്നീ പ്രസിദ്ധീകരണങ്ങളും കൺവെൻഷനിൽ ലഭ്യമാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻ നടക്കുന്നു. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ്  പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.


രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും  കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു..

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.



അഡ്രസ്സ് : 

ബഥേൽ കൺവെൻഷൻ സെന്റർ 

കെൽവിൻ വേ

വെസ്റ്റ് ബ്രോംവിച്ച്

ബർമിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;

                     ജോൺസൺ 07506810177.

ഷാജി 07878149670.

അനീഷ്.07760254700

           ബിജുമോൻ മാത്യു ‭07515 368239

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, 

ടോമി ചെമ്പോട്ടിക്കൽ 07737935424.

  ബിജു എബ്രഹാം ‭07859 890267



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.