ദൈവദാസന്‍ ബ്ര. ഫോര്‍ത്തുനാത്തൂസിന്റെ ശ്രാദ്ധം നാളെ ആരംഭിക്കും; അനുസ്മരണ ദിനം 21 ന്

കട്ടപ്പന: ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ശ്രാദ്ധം നാളെ ആരംഭിക്കും. അനുസ്മരണദിനം 21 ന്.

നാളെ വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 21 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ശ്രാദ്ധ്യസദ്യ, കബറിടത്തിലേക്ക് ജപമാല റാലി എന്നിവയും ഉണ്ടായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.