അബോര്‍ഷന് അനുകൂലമായി സംസാരിച്ചുകൊണ്ട് കത്തോലിക്കാ ഒളിമ്പ്യന്‍ താരം, വിമര്‍ശനവുമായി വിശ്വാസികള്‍

കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒന്നായിരുന്നു ഒളിപ്യന്‍ ഗോള്‍ഡ് മെഡലിസ്റ്റ് സൈമണ്‍ ബിലെസിന്റെ വിശ്വാസജീവിതം. കത്തോലിക്കാ വിശ്വാസിയായ സൈമണ്‍ താന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും

അത് ലറ്റുകളുടെ മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന് എല്ലാ ദിവസവും മെഴുകുതിരികള്‍ കത്തിക്കാറുണ്ടെന്നും ഞായറാഴ്ചകളില്‍ ദിവ്യബലികളില്‍സംബന്ധിക്കാറുണ്ടെന്നും സൈമണ്‍ അഭിമുഖങ്ങളില്‍ വ്യ്ക്തമാക്കിയിരുന്നു. പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് തനിക്ക് മികച്ച വിജയം കിട്ടിയതെന്ന് പ്രഖ്യാപിക്കാനും സൈമണ്‍ മടിച്ചിരുന്നില്ല.

കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരവും അഭിമാനകരവുമായിരുന്നു ഈ പ്രഖ്യാപനങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ എല്ലാ കത്തോലിക്കാവിശ്വാസികളെയും നിരാശപ്പെടുത്തിക്കൊണ്ട് അബോര്‍ഷന് അനുകൂലമായ പ്രഖ്യാപനം താരം നടത്തിയിരിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഫോളവേഴ്‌സിനോട് സംവദിക്കവെയാണ് 24 കാരിയായ താരം അബോര്‍ഷനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്.

ഈ വിഷയത്തെക്കുറിച്ചുളള ചര്‍ച്ച വലിയൊരു തര്‍ക്കമാകുമെന്നും എനിക്ക് ഫോളവേഴ്‌സിനെ നഷ്ടമാകുമെന്നും അറിയാമെങ്കിലും പറയട്ടെ ഞാന്‍ വളരെയധികം പ്രോ ചോയ്‌സ് ആയ വ്യക്തിയാണ്. നിന്റെ ശരീരം..നിന്റെ തിരഞ്ഞെടുപ്പ്..

ഈ പ്രസ്താവനയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കത്തോലിക്കാവിശ്വാസിയെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന താരം അവതരിപ്പിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.