യേശു അന്ധനെ സുഖപ്പെടുത്തിയ സീലോഹക്കുളത്തിലെ പടികള്‍ കണ്ടെത്തി

ജെറുസലേം: ബൈബിള്‍ പുതിയ നിയമത്തില്‍ ഈശോ അന്ധഗായകനെ സുഖപ്പെടുത്തിയ സീലോഹകുളത്തിലെ എട്ടു പടികള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. രണ്ടായിരത്തില്‍പ്പരം വര്‍ഷം പഴക്കമുള്ള കുളമാണ് ഇത്.

വിശ്വാസസംബന്ധമായ കാര്യം മാത്രമല്ല ഇത്. വാസ്തവമുള്ള കാര്യം കൂടിയാണ് . ഗവേഷണത്തിന് നേതൃത്വം നല്കിയ ഇന്റര്‍നാഷനല്‍ അഫയേഴ്‌സ് ഓഫ് ദ സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ ഓറെന്‍സ്‌റ്റെയ്ന്‍ പറഞ്ഞു.

രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലാണ് സീലോഹ കുളത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. രാജാക്കന്മാരുടെ കാലത്താണ് സീലോഹ കുളം പണികഴിപ്പിക്കപ്പെട്ടത്. യോഹന്നാന്റെ സുവിശേഷം 9:10-11 ലാണ് യേശു അന്ധനെ സുഖപ്പെടുത്തിയതിന്റെ വിവരണമുള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.