സോഷ്യല്‍ മീഡിയായിലെ സഭാശബ്ദം

ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കുന്നതും സഭയ്ക്കു വേണ്ടി നിലകൊളളുന്നതും ഓരോരുരുത്തരും വ്യത്യസ്തമായ രീതിയിലാണ്. കാലത്തിന്റെ മാറ്റം അനുസരിച്ചും ആധുനികസാങ്കേതിക വിദ്യകള്‍ക്കനുസരിച്ചും സുവിശേഷപ്രഘോഷണവും വ്യത്യസ്തമായ രീതികള്‍ അവലംബിക്കുന്നുണ്ട്. ഈ ഗണത്തില്‍ പെടുന്ന ശുശ്രൂഷകളാണ് ഫാ. അനീഷ് കരുമാലൂരിന്റേത്.

സോഷ്യല്‍ മീഡിയായിലൂടെയുള്ള സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇദ്ദേഹം മുന്‍തൂക്കം കൊടുക്കുന്നത്. ഇന്റര്‍നെറ്റ് ഒരു അനുഗ്രഹമാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളെ സാത്മനാ സ്വീകരിച്ച് അതിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് അച്ചന്‍ ചെയ്യുന്നത്. അച്ചന്റെ ഫേസ്ബുക്ക് പേജിന് അരലക്ഷത്തോളം ഫോളവേഴ്‌സുണ്ട്. ചെറിയൊരു കാലം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത് എന്നതുതന്നെ അച്ചന്‌റെ എഴുത്തും മോട്ടിവേഷനല്‍ വീഡിയോയുമൊക്കെ അനേകരെ ആകര്‍ഷിക്കുകയും അവര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

സഭയ്ക്ക് എതിരെ പലവിധത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും അവയെ പ്രതിരോധിക്കാനും അച്ചന്‍ സോഷ്യല്‍ മീഡിയായെ തന്നെ ആയുധമാക്കുന്നു. നോര്‍ബര്‍ട്ടൈന്‍ സഭാംഗമായ ഇദ്ദേഹം വിശുദ്ധ നോര്‍ബര്‍ട്ട് പരിശുദ്ധ കുര്‍ബാനയുടെ അപ്പസ്‌തോലന്‍ എന്ന കൃതിയുടെ കര്‍ത്താവാണ്.

കാത്തിരിക്കുന്ന സ്‌നേഹം, വോയ്‌സ് ഓഫ് ഗോഡ് തുടങ്ങിയ ഭക്തിഗാനസിഡികളില്‍ അച്ചന്റെ ഗാനവും ഉള്‍പ്പെട്ടിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.