കുഷ്ഠരോഗികള്‍ക്ക് വേണ്ടി ജീവിച്ച ഫ്രാന്‍സിസ്‌ക്കന്‍ വൈദികന്റെ നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ പച്ചക്കൊടി

ലണ്ടന്‍: കുഷ്ഠരോഗികള്‍ക്കു വേണ്ടി ജീവിച്ച ഫ്രാന്‍സിസ്‌ക്കന്‍ വൈദികന്‍ ജോണ്‍ ബ്രാഡ്‌ബേര്‍ണിന്റെ നാമകരണനടപടികള്‍ ആരംഭിക്കാന്‍ വത്തിക്കാന്‍ അനുവാദം നല്കി. ഔദ്യോഗികമായി ഇതിന്റെ നടപടിക്രമങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കും.

കുഷ്ഠരോഗികളെ ശുശ്രൂഷിക്കുകയും അവര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്തതിന്റെ പേരിലാണ് ജോണിന് ജീവന്‍ നഷ്ടമായത്. സിംബാംബ്വേയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഇന്ന് അദ്ദേഹം പ്രവര്‍ത്തിച്ച കുഷ്ഠരോഗികേന്ദ്രം വലിയൊരു തീര്‍ത്ഥാടനകേന്ദ്രമാണ്.

സെപ്തംബര്‍ അഞ്ചിന് വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ ദിവ്യബലിയോടെയാണ് നാമകരണ നടപടികള്‍ക്ക് ആരംഭം കുറിക്കുന്നത് രണ്ടാഴ്ചകള്‍ക്ക് ശേഷം തിരുശേഷിപ്പുകളുടെ പ്രദര്‍ശനവും നടക്കും.

ആംഗ്ലിക്കന്‍ സഭയില്‍ ജനിച്ച ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധകാലത്താണ് കത്തോലിക്കാസഭയെ ആശ്ലേഷിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.