വെടിയേറ്റ നിയുക്ത ബിഷപ്പിന്റെ സ്ഥാനാരോഹണം അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു

റംബെക്ക്: സൗത്ത് സുഡാനിലെ റംബെക്ക് രൂപതയിലെ നിയുക്ത ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചതായി അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ അറിയിച്ചു. ബിഷപ്പായി നിയമിതനായ ക്രിസ്ത്യന്‍ കാര്‍ലാസാറെയെ ഏപ്രില്‍ 26 നാണ് അക്രമി വെടിവച്ചത്. രണ്ടുകാലിലും വെടിയേറ്റ അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതേയുള്ളൂ.

മെയ് 23 ന് പെന്തക്കുസ്താ ദിനത്തില്‍ അഭിഷേകച്ചടങ്ങുകള്‍ നടത്താന്‍ വേണ്ടിയാണ് നിശ്ചയിച്ചിരുന്നത്. അടുത്തവര്‍ഷം അഭിഷേകച്ചടങ്ങുകള്‍ നടത്തുമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല. രൂപതയില്‍ പത്തുവര്‍ഷങ്ങളോളം ഒഴിഞ്ഞുകിടന്ന മെത്രാന്‍ കസേരയിലേക്കാണ് ഇറ്റലിക്കാരനും കോംബോനി മിഷനറിയുമായ 44 കാരന്‍ ക്രിസ്ത്യന്‍ കാര്‍ലാസാറെയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്.

എനിക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും വൈകാതെ നിങ്ങളുടെ ഇടയില്‍ ഞാനെത്തുമെന്ന് എനിക്കുറപ്പുണ്ട് എന്നും അക്രമികളോട് ക്ഷമിക്കു്ന്നുവെന്നും ആശുപത്രികിടക്കയില്‍ നിന്നുളള വീഡിയോ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.