മാനന്തവാടി: അച്ചടക്ക നടപടികളെ തുടര്‍ന്ന് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയക്കലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വനിതാകമ്മീഷന്‍. പരാതിക്കാരോടു കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ രണ്ടു തവണയാണ് അവസരം നല്കുന്നതെന്നും എന്നാല്‍ നാലുതവണ അവസരം നല്കിയിട്ടും സിസ്റ്റര്‍ ലൂസി ഹാജരായിട്ടില്ലെന്നും വനിതാ കമ്മീന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആരോപിച്ചു. സിസ്റ്റര്‍ ലൂസി കമ്മീഷനെ ബന്ധപ്പെടുകയോ അദാലത്തില്‍ ഹാജരാവുകയോ ചെയ്തിട്ടി്‌ല്ലെന്നും എംസി ജോസഫൈന്‍ പറഞ്ഞു.
സിസ്റ്റര്‍ ലൂസിക്ക് അനുകൂലമായി നിലകൊണ്ടിരുന്ന മറ്റൊരു വ്യക്തിയും ഫേസ്ബുക്കിലൂടെ അവര്‍ക്കെതിരെ ചില പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. ഫോണ്‍ വിളിച്ചിട്ട് തിരികെവിളിച്ചില്ലെന്നും മറ്റുമാണ് ആ വ്യക്തിയുടെ ആരോപണങ്ങള്‍.