ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരെയുള്ള വിമര്‍ശനം പുതുമയല്ല : കര്‍ദിനാള്‍ ക്രിസ്റ്റഫ്

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരെയുള്ള വിമര്‍ശനം പുതുമയല്ലെന്ന് കര്‍ദിനാള്‍ ക്രിസ്റ്റഫ് ഷോണ്‍ബോണ്‍. ഓസ്ട്രിയാ, വിയന്നയിലെ കര്‍ദിനാളാണ് ഇദ്ദേഹം. മുപ്പതുവര്‍ഷം മുമ്പ് മെത്രാനായ ഇദ്ദേഹം ആമസോണ്‍ സിനഡില്‍ സംബന്ധിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ജീവിതകാലത്തെ ഏഴാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസെന്നും 75 കാരനായ ഇദ്ദേഹം പറയുന്നു.

വിശുദ്ധ പോള്‍ ആറാമന്‍ ഒരുപാട് വിമര്‍ശവിധേയനായ വ്യക്തിയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒരുപാട് ഓര്‍മ്മകളുണ്ട്. ഒരേ സമയം അദ്ദേഹം സഭയുടെ നാശത്തിന് കാരണക്കാരനെന്നും അതുപോലെ തന്നെ സഭയുടെ പുരോഗതിക്ക് കാരണമാണെന്നും അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനു നടുവില്‍ എനിക്ക് പറയാനുള്ളത് അദ്ദേഹം വിനീതനായ ഒരു പാപ്പയായിരുന്നു എന്നാണ്.

ഒരു കത്തോലിക്കനെന്ന നിലയില്‍ എനിക്ക് പറയാനുളളത് ഇതാണ്. അദ്ദേഹം ഒരു മാര്‍പാപ്പയാണ്. ഓരോ മാര്‍പാപ്പമാര്‍ക്കും അവരുടേതായ സ്വഭാവപ്രത്യേകതകളുണ്ട്. മാര്‍പാപ്പമാരോട് വിശ്വസ്തതയുള്ളവരായിരിക്കുക. അതാണ് വേണ്ടത്. കര്‍ദിനാള്‍ പറഞ്ഞു.

വിമര്‍ശനം ജീവിതത്തിന്റെ ഭാഗമാണ്. മാര്‍പാപ്പമാര്‍ ഒരേ സമയം വിമര്‍ശിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഒരുപാട് പേര്‍ പാപ്പയെ സ്‌നേഹിക്കുന്നുണ്ട്. 1.3 ബില്യന്‍ കത്തോലിക്കര്‍ ഓരോ ഞായറാഴ്ചയിലും വിശുദ്ധ കുര്‍ബാനയില്‍ മാര്‍പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അടുത്ത മാര്‍പാപ്പയ്ക്കുവേണ്ടിയും നാം ഇങ്ങനെ തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.