സിസ്റ്റര്‍ ഫിദേലിസ് തളിയത്ത് എസ്ഡി ദൈവദാസി

ന്യൂഡല്‍ഹി: ആതുരസേവനത്തിനായി ജീവിതം സമര്‍പ്പിച്ച സിസ്റ്റര്‍ ഫിദേലിസ് തളിയത്തിനെ ദൈവദാസിയായി പ്രഖ്യാപിച്ചു. സിസ്റ്റര്‍ ഫിദെലിസിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഗാസിയാബാദ് പ്രവിശ്യാഭവനില്‍ കുര്‍ബാനമധ്യേ ഫരീദാബാദ് രൂപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര പ്രഖ്യാപനം നടത്തി. വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികള്‍ക്കും തുടക്കമായി.

വരാപ്പുഴ പുത്തന്‍പള്ളി തളിയത്ത് ജോസഫിന്റെയും ചാലക്കുടി പരിയാരം കിഴക്കൂടന്‍ മറിയംകുട്ടിയുടെയും മകളായ സിസ്റ്റര്‍ ഫിദേലിസ് യുഎസിലെ ഷിക്കാഗോയിലെ ലയോളസര്‍വകലാശാലയില്‍ നിന്ന് ഗൈനക്കോളജിയില്‍ ബിരുദാനന്തരബിരുദം നേടി. 1966 ല്‍ ഗ്രേറ്റര്‍ കൈലാഷ് ഹോളി ഏയ്ഞ്ചല്‍ നേഴ്‌സിംങ് ഹോമില്‍ സേവനം ആരംഭിച്ചു. അശോക് വിഹാറില്‍ ജീവോദയം ആശുപത്രി നിര്‍മ്മിച്ച സിസ്റ്റര്‍ ഫിദേലിസ് വികലാംഗ കുട്ടികളെ പരിപാലിക്കുന്നതിനു ഗാസിയാബാദിലും തെരുവില്‍ കഴിയുന്ന സ്ത്രീകളെ പരിപാലിക്കാന്‍ വികാസ്പുരിയിലും കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഡല്‍ഹിയിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് അഭയമായിരുന്നു.

2008 ജനുവരി 17 ന് അന്തരിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.