ശ്രീലങ്ക; ഹൃദയത്തില്‍ ഈശോയെ സ്വീകരിച്ച് ദിവ്യകാരുണ്യവിശുദ്ധിയോടെ ആ കുഞ്ഞോമനകള്‍ യാത്രയായി


കൊളംബോ: ലോകമനസ്സാക്ഷിയെ നടുക്കിയ ഭീകരാക്രമണമായിരുന്നു ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി അരങ്ങേറിയത്. ഇതിനകം മൂന്നൂറോളം പേര്‍ മരണമടഞ്ഞിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭീകരത അതിന്റെ ഏറ്റവും രൂക്ഷതയില്‍ അരങ്ങേറിയപ്പോള്‍ ഏറ്റവും ഹൃദയഭേദകമായ ചില രംഗങ്ങള്‍ക്കും ഈ ദുരന്തം സാക്ഷ്യം വഹിച്ചു. അതിലൊന്നായിരുന്നു ഒരു മാസം മുമ്പ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച നാലു കുഞ്ഞോമനകളുടെ ജീവന്‍ ഈ ദുരന്തം അപഹരിച്ചതിന്‍റെ ചിത്രം.

തൂവെള്ള വസ്ത്രം ധരിച്ച് അന്ത്യയാത്രയ്ക്കായി അവരെ ഒരുക്കികിടത്തിയിരിക്കുന്ന ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ വ്യാപകമായികൊണ്ടിരിക്കുകയാണ്. മാമ്മോദീസായില്‍ സ്വീകരിച്ച ദൈവവരപ്രസാദം ഒട്ടും നഷ്ടപ്പെടുത്താതെ ഈശോയെ ഹൃദയത്തിലും നാവിലും സ്വീകരിച്ച് ഈ ലോകത്തോട് യാത്രപറഞ്ഞുപോയ ഈ കണ്‍മണികള്‍ തീര്‍ച്ചയായും ദൈവത്തിന്റെ മടിത്തട്ടിലാണ് ഇപ്പോഴുള്ളത്.

വരും കാലങ്ങളില്‍ ശ്രീലങ്കയുടെ രക്തസാക്ഷികളായി ഇവര്‍ വണങ്ങുന്ന കാലം അനതിവിദൂരത്തില്‍ അല്ല എന്നും നമുക്ക് പ്രതീക്ഷിക്കാം.

ഓരോ മണിക്കൂറിലും മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.. നൂറുകണക്കിനാളുകളാണ് ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.