ഭയാശങ്കകളുടെ മധ്യത്തില്‍ ശ്രീലങ്കയില്‍ വൈദികന്റെ പൗരോഹിത്യസ്വീകരണവും പ്രഥമ ദിവ്യബലിയര്‍പ്പണവും


താന്നാമുനായ്: ശ്രീലങ്കയിലെ ഏകദേശം മുഴുവന്‍ കത്തോലിക്കാ ദേവാലയങ്ങളും വിശുദ്ധ ബലിയര്‍പ്പണം ഇല്ലാതെ അടഞ്ഞുകിടക്കുമ്പോഴും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പൗരോഹിത്യസ്വീകരണവും പ്രഥമ ദിവ്യബലിയര്‍പ്പണവും നടന്നു. കടുത്ത സുരക്ഷാപശ്ചാത്തലത്തിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍. ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് കരുതിയ ചടങ്ങില്‍ പങ്കെടുത്തത് നൂറോളം പേര്‍ മാത്രം.

എല്ലാവര്‍ക്കും ദിവ്യബലിയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എല്ലാവരും ഭയാകുലരാണ്. ഞാനുള്‍പ്പടെ. ഫാ. ജോണ്‍സണ്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

മുന്നൂറോളം ഉദ്യോഗസ്ഥരാണ് സുരക്ഷാസംവിധാനങ്ങള്‍ ക്രമീകരിക്കുകയും നേതൃത്വം നല്കുകയും ചെയ്തത്. വാഹനങ്ങളുടെ പരിശോധന ഉള്‍പ്പടെ പലതരത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പള്ളിയില്‍ നിന്ന് വിജിലന്‍സ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ടായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.