ശ്രീലങ്കയിലെ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തിന് നേരെ കല്ലെറിഞ്ഞു,പ്രതിഷേധപ്രകടനവുമായി വിശ്വാസികള്‍

നെഗോംബോ: ഭീകരാക്രമണം നടന്ന ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയത്തിലെ സെന്റ് സെബാസ്റ്റിയന്‍സിന്റെ രൂപത്തിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞു. ഗ്ലാസ് കെയ്‌സിന് പൊട്ടലുകള്‍ പറ്റിയിട്ടുണ്ടെങ്കിലും രൂപത്തിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. ഇതിനെതിരെ നൂറു കണക്കിനാളുകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. അക്രമികളെ പിടികൂടിയിട്ടില്ല. ഈസ്റ്റര്‍ ദിനത്തില്‍ ഈ ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ നൂറു പേരാണ് കൊല്ലപ്പെട്ടത്.

ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നും പ്രതിഷേധ പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. കത്തോലിക്കര്‍ക്ക് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷനുകളില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദിത്തമാണ് സംഭവങ്ങള്‍ക്ക് കാരണമായിരിക്കുന്നതെന്ന് സഭാവൃന്ദങ്ങള്‍ കുറ്റപ്പെടുത്തി.

ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, എന്റെ പ്രിയപ്പെട്ടവരേ നമുക്ക് സത്യം വേണം. നമ്മള്‍ നീതി അന്വേഷിക്കുന്നു. എന്റെ ആളുകള്‍ക്ക് നീതി വേണം. കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്ത് പറഞ്ഞു. അദ്ദേഹം ഗവണ്‍മെന്റിനെയും പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.