ശ്രീലങ്കയിലെ ഭീകരാക്രമണം; സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയം പുന:കൂദാശ ചെയ്തു

കൊളംബോ: ലോകമന:സാക്ഷിയെ പിടിച്ചുകുലുക്കിയ ശ്രീലങ്കയിലെ ചാവേറാക്രമണത്തെ തുടര്‍ന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം പുന:കൂദാശ ചെയ്തു. ഇന്നലെയാണ് ദേവാലയത്തിന്റെ കൂദാശ നിര്‍വഹിച്ചത്.

ഈസ്റ്റര്‍ ദിനത്തിലാണ് ഇവിടെ ഭീകരാക്രമണം നടന്നത്. ദേവാലയാക്രമണത്തില്‍ കൊല്ലപ്പെട്ട 114 പേരുടെ പേരുകളടങ്ങിയ ശിലാഫലകം ചടങ്ങില്‍ സ്ഥാപിച്ചു. കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് കൂദാശ കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

മരണമടഞ്ഞവരുടെ ബന്ധുക്കള്‍ ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. 1946 ല്‍ ആണ് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം നിര്‍മ്മിച്ചത്. ഭീകരാക്രമണത്തില്‍ ദേവാലയത്തിന് സാരമായ നാശനഷ്ടങ്ങളുണ്ടായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.