“അവരുടെ ബോംബുകളെക്കാള്‍ ഞങ്ങളുടെ വിശ്വാസം ശക്തം” റോമില്‍ ഉയര്‍ന്നുകേട്ട ഒരു ശ്രീലങ്കന്‍ വൈദികന്റെ വിശ്വാസസാക്ഷ്യം

റോം: ഞങ്ങള്‍ വൈദികര്‍ സഞ്ചരിക്കുന്നത് ദുരന്തത്തിന്റെ ഇരകള്‍ക്കൊപ്പം പ്രയാസമേറിയ വഴികളിലൂടെയാണ്. ദയവായി ഞങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. തിന്മയെ കീഴടക്കാന്‍..ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്‌നേഹം നിറയാന്‍. ഒരു കാര്യം ഉറപ്പാണ്. അവരുടെ ബോംബുകളെക്കാള്‍ ശക്തമാണ് ഞങ്ങളുടെ വിശ്വാസം. ഇത് കൊളംബോയിലെ സെന്റ് ആന്റണി ഷ്ര്‌റൈന്‍ റെക്ടര്‍ ഫാ. ഫെര്‍നാന്‍ഡോയുടെ വാക്കുകളാണ്. മുഴുവന്‍ പേര് ഫാ. ജൂഡ് രാജ് ഫെര്‍നാന്‍ഡോ. ഏപ്രിലില്‍ ഇ്‌സഌമിക ഭീകരര്‍ ബോംബ്‌സ്‌ഫോടനത്തില്‍ തകര്‍ത്ത പള്ളികളിലൊന്നിലെ റെക്ടറാണ് ഇദ്ദേഹം. സെന്റ് ആന്റണീസ് െ്രഷ്രെന്റെ.

ക്രൈസ്തവ മതപീഡനങ്ങളെക്കുറിച്ച് എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിനോട് തന്റെ അജപാലനപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. പിതാവേ ഇവരോട് ക്ഷമിക്കണമേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല. ബോംബ് സ്‌ഫോടനത്തിന് ശേഷം താന്‍ ആദ്യം പറഞ്ഞ വാക്കുകള്‍ അതായിരുന്നു.

ഭര്‍ത്താവിനൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വന്ന ഗര്‍ഭിണിയുടെ കാര്യം അച്ചന്‍ അനുസ്മരിച്ചു. സ്‌ഫോടനത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു. കഴിഞ്ഞ ആഴ്ചയില്‍ ആ സ്ത്രീ ആരോഗ്യമുള്ള ഒരുകുഞ്ഞിനെ പ്രസവിച്ചു. ഇങ്ങനെയെത്രയെത്ര അനുഭവങ്ങള്‍.

ദുരന്തമുഖത്ത് നിന്ന് വിശ്വാസികളെ ജീവിതത്തിന്റെ സാധാരണകളിലേക്ക് കൊണ്ടുവരാന്‍ കൗണ്‍സലിംങ് നടത്തുന്ന കാര്യവും അദ്ദേഹം പങ്കുവച്ചു. ദുരിതബാധിതര്‍ക്ക് കഴിയുന്നതുപോലെയുള്ള എല്ലാ സഹായവും ചെയ്യുന്നുണ്ട്. അച്ചന്‍ അറിയിച്ചു..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.