വിശുദ്ധ ഫൗസ്റ്റീനയെക്കുറിച്ചുള്ള ചലച്ചിത്രം ഒക്ടോബര്‍ 28 ന്


വിശുദ്ധ ഫൗസ്റ്റീനയെക്കുറിച്ചുള്ള ഡോക്യുഡ്രാമ ആയ ലവ് ആന്റ് മേഴ്‌സി ഒക്ടോബര്‍ 28 ന് അമേരിക്കയില്‍ പ്രദര്‍ശനത്തിന് എത്തും. വിശ്വാസികള്‍ക്ക് ഇതുവരെ അറിഞ്ഞുകൂടാത്ത പല കാര്യങ്ങളും വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതത്തെക്കുറിച്ച് ഈ ചിത്രം പറഞ്ഞുതരുമെന്നാണ് കരുതുന്നത്.

ഫൗസ്റ്റീനയുടെ ആത്മീയപിതാവ് ഫാ. മൈക്കലിന്റേതായി പുതുതായി കണ്ടെത്തിയ കത്തുകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിശുദ്ധയ്ക്ക് കിട്ടിയ ദര്‍ശനങ്ങളെ ശാസ്ത്രീയമായി കൂടി അപഗ്രഥിക്കാനും കരുണയുടെ ഈശോയുടെ മുഖം ടൂറിനിലെ തിരുക്കച്ചയുമായി എങ്ങനെ മാച്ച് ചെയ്യുന്നുണ്ടെന്ന് വീശദികരിക്കാനും ഈ ചിത്രം ശ്രമിക്കുന്നുണ്ട്.

ഫൗസ്റ്റീനയുടെ സന്യാസജീവിതത്തിലേക്കുള്ള വിളിയും ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്ക് ഫൗസ്റ്റീന നല്കിയ സന്ദേശങ്ങളുടെ സ്വാധീനശേഷിയും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. വിശുദ്ധ ഫൗസ്റ്റീനയെക്കുറിച്ചുള്ള പല പുതിയ അറിവുകളും ഇതുവഴി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.