ക്രിസ്തുവിന്റെ സ്‌നേഹം എല്ലാവരുമായി പങ്കുവയ്ക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: എല്ലാവരും തന്നെയും തന്റെ സ്‌നേഹത്തെയും കുറിച്ച് അറിയണമെന്നാണ് യേശുക്രിസ്തുവിന്റെ ആഗ്രഹമെന്നും അതുകൊണ്ട് ഓരോ കത്തോലിക്കനും അവിടുത്തെ സ്‌നേഹം ലോകത്തിന് പകര്‍ന്നുകൊടുക്കാനുള്ള ദൗത്യമുള്ളവരാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക മിഷന്‍ ഞായറിനോട് അനുബന്ധിച്ച് വിശുദ്ധ ബലിയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

എനിക്ക് സാക്ഷ്യം നല്കാനുള്ള അവസരം നിങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്നാണ് ക്രിസ്തു നമ്മള്‍ ഓരോരുത്തരോടും പറയുന്നത്. അതുകൊണ്ട് എന്റെ സഹോദരീ സഹോദരന്മാരേ ഓരോരുത്തരും തങ്ങള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ സാക്ഷ്യം നല്കണമെന്ന് ക്രിസ്തു നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നു. പോകുക എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുക എന്ന് സുവിശേഷങ്ങളില്‍ ക്രിസ്തു പറയുന്നു.

എല്ലാ ജനതയും രക്ഷിക്കപ്പെടണമെന്നാണ് ക്രിസ്തുവിന്റെ ആഗ്രഹം ഏശയ്യായുടെ പുസ്തകത്തിലും സങ്കീര്‍ത്തനങ്ങളിലും നാം ഇതുതന്നെ കാണുന്നു. എല്ലാ ജനതകളുടെയും രക്ഷ. ഞാന്‍, എന്റെ, ഞാനും എന്റെ ജനവും, ഇങ്ങനെയാണ് ക്രിസ്തു പറയുന്നത്.

എല്ലാ ലോകത്തിനും വേണ്ടിയാണ് അവിടുന്ന പറയുന്നത് മുഴുവന്‍. തന്റെ ഹൃദയത്തില്‍ നിന്ന് അവിടുന്ന് ആരെയും ഒഴിവാക്കുന്നില്ല. അവിടുത്തെ രക്ഷയില്‍ നിന്നും. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.