വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതകഥ സിനിമയാകുന്നു

ദൈവകരുണയുടെ പ്രചാരകയായ വിശുദ്ധ മരിയ ഫൗസ്റ്റീനയുടെ ജീവിതകഥ സിനിമയാകുന്നു. ലൗ ആന്റ് മേഴ്‌സി: ഫൗസ്റ്റീന എന്നാണ് ചിത്രത്തിന്റെ പേര്. ഒക്ടോബര്‍ 28 ന് ചിത്രം തീയറ്ററുകളിലെത്തും യുഎസിലെ 700 ല്‍ പരം തീയറ്ററുകളിലാണ് ചിത്രം റീലിസ് ചെയ്യുന്നത്.

ഈശോയുടെ പ്രത്യക്ഷപ്പെടലും കരുണകൊന്തയുടെ ഉത്ഭവവും എല്ലാം പ്രതിപാദ്യമാകുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോള്‍ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പോളണ്ടുകാരനായ മൈക്കിള്‍ കോണ്ട്രാട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ ചിത്രം അനേകരുടെ ആത്മീയജീവിതത്തിന് വെളിച്ചമേകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സഭയിലെ മിസ്റ്റിക്കുകളുടെ ഗണത്തിലാണ് വിശുദ്ധ ഫൗസ്റ്റീനയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1905 ആഗസ്റ്റ് 25 ന് ജനിച്ച വിശുദ്ധ1938 ഒക്ടബോര്‍ അഞ്ചിനാണ് ദിവംഗതയായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.