വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ദിനത്തില്‍ അസാധാരണ മിഷന്‍ വര്‍ഷത്തിന് ഔദ്യോഗിക തുടക്കം

വത്തിക്കാന്‍ സിറ്റി: മിഷന്‍ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ദിനമായ ഇന്നലെ സഭയിലെ അസാധാരണമായ മിഷന്‍ വര്‍ഷാചരണത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗികമായ തുടക്കം കുറിച്ചു.

ഉണ്ണീശോയുടെ ത്രേസ്യ നമുക്കൊരു വഴി കാണിച്ചുതന്നിട്ടുണ്ട്. ലോകത്ത് മിഷന്‍ ദൗത്യം പ്രചരിപ്പിക്കുന്നതിലുള്ള ഇന്ധനം അവള്‍ നിറച്ചുതന്നിട്ടുണ്ട്. ഇത് ജപമാല മാസം കൂടിയാണ്, സുവിശേഷം പ്രചരിപ്പിക്കുന്നതിന് നാം എന്തുമാത്രം പ്രാര്‍ത്ഥിക്കുന്നുണ്ട്? പാപ്പ ചോദിച്ചു.

ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പയുടെ അപ്പസ്‌തോലിക ലേഖനമായ മാക്‌സിമം ഇല്ലൂഡിന്റെ ശതാബ്ദിയോട് അനുബന്ധിച്ചാണ് അസാധാരണ മിഷന്‍ വര്‍ഷത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്.

പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് വിശുദ്ധ കൊച്ചുത്രേസ്യായെ മിഷന്‍മധ്യസ്ഥയായി പ്രഖ്യാപിച്ചത്. 1927 ല്‍ ആയിരുന്നു അത്.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെയും വിശുദ്ധ പൗലോസിനെയും പരാമര്‍ശിച്ചുകൊണ്ടുകൂടിയായിരുന്നു പാപ്പ വചനസന്ദേശം അവസാനിപ്പിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.