പതിവുതെറ്റിയില്ല, വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമായി

ഇറ്റലി: വിശുദ്ധ ജാനിയൂരിസിന്റെ രക്തം ഇത്തവണയും ്ദ്രാവകമായി. നേപ്പല്‍സ് അതിരൂപതയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച കുര്‍ബാനയ്ക്ക് ശേഷമാണ് അത്ഭുതം ആവര്‍ത്തിച്ചത്. മോണ്‍. വിന്‍സെന്‍ഷ്യോ ഗ്രിഗോറിയോ കാര്‍മ്മികനായി അര്‍പ്പിച്ച ദിവ്യബലിക്ക് അവസാനമാണ് ഈ അത്ഭുതം നടന്നത്.

വര്‍ഷത്തില്‍ മൂന്നു തവണയാണ് ജാനിയൂരിസിന്റെ രക്തം ദ്രാവകമായി മാറുന്നത്. മെയ് മാസത്തിലെ ആദ്യ ഞായറിന് മുമ്പുള്ള ശനിയാഴ്ച, ലിറ്റര്‍ജിക്കല്‍ ഫീസ്റ്റ് ഡേയായ സെപ്തംബര്‍ 19, ഡിസംബര്‍ 16 എന്നിവയാണ് ഈ ദിനങ്ങള്‍.

ഇറ്റലിയുടെ പേട്രണ്‍ സെയ്ന്റാണ് ജാനിയൂരിസ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.