ഈ വര്‍ഷം മൂന്നാം തവണയും വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമായി

നേപ്പിള്‍സ്: പതിവ് ഇ്ത്തവണയും തെറ്റിയില്ല. വിശുദ്ധ ജാനിയൂരിസിന്റെ രക്തം ഇത്തവണയും ദ്രാവകമായി. വര്‍ഷം തോറും സംഭവിക്കുന്ന മൂന്നാമത്തെ അത്ഭുതം. കോറിയെറ ഡെല്ല സേറ ദിനപ്പത്രമാണ് വിശുദ്ധന്റെ രക്തം ദ്രാവകമായി മാറിയ വാര്‍ത്ത പ്രസിദ്ധം ചെയ്തത്. ഡിസംബര്‍ 16 നായിരുന്നു ഈ അത്ഭുതം നടന്നത്. രാവിലെ 10.56 നാണ് ഈ അത്ഭുതം നടന്നത്.

മോണ്‍. വിന്‍സെന്‍ഷ്യോ ഗ്രിഗോറിയോയാണ് തിരുശേഷിപ്പ് സൂക്ഷിച്ച പേടകംതുറന്നത്. പ്രഭാതത്തില്‍ നോക്കുമ്പോള്‍ രക്തം കട്ടിയായ നിലയിലായിരുന്നു.പിന്നീട് രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം നോക്കുമ്പോള്‍ രക്തം ദ്രാവകമായി മാറിക്കഴിഞ്ഞിരുന്നു.

സെപ്തംബര്‍ 19, മെയ് മാസത്തിലെ ആദ്യ ശനിയാഴ്ച, ഡിസംബര്‍ 16 എന്നിങ്ങനെ വര്‍ഷത്തിലെ മൂന്നുതവണയാണ് ജാനിയൂരിസിന്റെ രക്തം ദ്രാവകമായി മാറുന്നത്. 2020 ഡിസംബറില്‍ പക്ഷേ രക്തം ദ്രാവകമായി മാറിയിരുന്നില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.