ആത്മാവിന്റെ സ്ഥിതി ദൈവം വെളിപെടുത്തികൊടുത്തു, ഹോളിവുഡ് നടി മാനസാന്തരപ്പെട്ടു

ആ്ത്മാവിന്റെ സ്ഥിതി ദൈവം വെളിപെടുത്തിക്കൊടുത്തപ്പോള്‍ പിന്നിട്ടുവന്ന ജീവിതവഴികളെ വെറുത്തുപേക്ഷിച്ച് ആത്മാവിന്റെ ശരികളിലേക്ക് നടന്നടുത്ത ജീവിതകഥയാണ് ഹോളിവുഡ് -ടെലിവിഷന്‍ താരമായ ജോല്ലെ മരിയാന്റേത്. അവിശ്വസനീയമായ മാനസാന്തരാനുഭവമാണ് നടിയുടേത്.

ഇന്ന് ലോകമെങ്ങും സുവിശേഷം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് ജോല്ലെ. ഇഡബ്ല്യൂടിഎന്നിന്റെ അറ്റ് ഹോം വിത്ത് ജിം ആന്റ് ജോയി എന്ന പ്രോഗ്രാമിലാണ് നടി തന്റെ ജീവിതസാക്ഷ്യം വെളിപെടുത്തിയത്. വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ക്രിസ്തു പ്രത്യക്ഷപ്പെട്ടതുപോലെയുള്ള അനുഭവമായിരുന്നു അത്. ജീവിതം മുഴുവന്‍ എന്റെ കണ്‍മുമ്പിലൂടെ കടന്നുപോയി. ചെറിയവിധത്തിലുള്ള അന്ത്യവിധിതന്നെയായിരുന്നു അത്. ഇങ്ങനെപോയാല്‍ നി്‌ന്റെ ആത്മാവിന്റെ അവസ്ഥ എന്തായിത്തീരും. ഈ ചോദ്യവും ദൃശ്യങ്ങളുമാണ് തന്റെ ഇന്നത്തെ ജീവിതത്തെ രൂപപ്പെടുത്തിയതെന്ന് ജോല്ലെ പറയുന്നു.

തന്റെ ജീവിതാനുഭവങ്ങള്‍ ആസ്പദമാക്കി ഫുളളി നോണ്‍ എന്ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലിമും ചെയ്തിട്ടുണ്ട്.
ക്രിസ്തുവില്‍ അസ്തിത്വം കണ്ടെത്തിയതിന്റെ കഥയാണ് ഈ ഷോര്‍ട്ട് ഫിലിം.കുറെ വര്‍ഷങ്ങളായി എനിക്കെല്ലാം നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. ഇതിലെ സന്ദേശങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുളളതാണ്. നടി പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.