കെനിയായില്‍ വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കവെ പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷപ്പെടല്‍.. വീഡിയോ വൈറല്‍

വൈദികന്‍ വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കവെ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടാലോ? അതെന്തൊരു അത്ഭുതമായിരിക്കും അല്ലേ.. ഇപ്പോള്‍ അത്തരമൊരു വീഡിയോ കണ്ടതിന്റെ അത്ഭുതത്തിലാണ് ലോകം മുഴുവന്‍. കെനിയായിലെ കാസറാണിയിലെ സെന്റ് ക്ലാര കത്തോലിക്കാ ദേവാലയത്തിലാണ്ഈ പ്രത്യക്ഷപ്പെടല്‍ നടന്നത്.

വൈദികന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കവെ അള്‍ത്താരയുടെ ഭിത്തിയില്‍ മാതാവിന്റെ ചിത്രം പതിഞ്ഞതായാണ് വീഡിയോയിലുള്ളത്. വിശ്വാസികള്‍ ഇത്കണ്ട് കയ്യടിച്ച്ആനന്ദിക്കുന്നതും വീഡിയോയിലുണ്ട്.. പരിശുദ്ധ അമ്മ തന്നെയാണ്പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് വിശ്വാസികള്‍ ഒന്നടങ്കം ഏറ്റുപറയുന്നത്.

നൈജീരിയക്കാരനായ ഫാ.അഗസ്റ്റ്യന്‍ മാരിയോയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയെക്കുറിച്ച് രൂപതയോ സഭാധികാരികളോ ആധികാരികമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു,മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.