നിക്കരാഗ്വ: ഭരണകൂടത്തെ വിമര്‍ശിച്ച വൈദികന് പത്തുവര്‍ഷം ജയില്‍ ശിക്ഷയും പിഴയും

നിക്കരാഗ്വ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യഭരണകൂടത്തെ വിമര്‍ശിച്ചതിന് പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗ കത്തോലിക്കാ വൈദികനായ ഓസ്‌ക്കാര്‍ ദാനിലോ ഡാവില്ലയെ പത്തുവര്‍ഷത്തെ തടവിന് വിധിച്ചു.

ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നും വ്യാജമായവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍.ജനുവരി 24 നാണ് കോടതി വൈദികനെ ശിക്ഷിച്ചത്. വ്യാജ വാര്‍ത്തകള്‍പ്രചരിപ്പിച്ചതിന് അഞ്ചും ദേശീയസുരക്ഷക്ക് കോട്ടം വരുത്തിയതിനും പരമാധികാരത്തെ ചോദ്യം ചെയ്തതിന് അഞ്ചും എന്ന കണക്കിലാണ് പത്തുവര്‍ഷത്തെ ജയില്‍വാസം. ഇതിന് പുറമെ കനത്തതുക പിഴയും ചുമത്തിയിട്ടുണ്ട്.

ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ച് മടങ്ങുമ്പോഴാണ് 2022 ഓഗസ്റ്റ് 14 ന് വൈദികനെ പോലീസ് അറസ്്റ്റ് ചെയ്തത്. 50 കാരനായ ഇദ്ദേഹം പ്രസിഡന്റ് ഭരണത്തിന്റെ നിശിതവിമര്‍ശകനായിരുന്നു, ജനുവരി 16 ന് വൈദികന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ എട്ടുവര്‍ഷത്തെ ജയില്‍ശിക്ഷയാണ് അഭ്യര്‍ത്ഥിച്ചതെങ്കിലും കോടതി വൈദികനെ പ്ത്തുവര്‍ഷത്തെ തടവിന് വിധിക്കുകയായിരുന്നു.

സൈബര്‍ ക്രൈം, ഗൂഢാലോചന തുടങ്ങിയവ ചുമത്തി ജയിലില്‍ അടയ്ക്കപ്പെടുന്ന രാജ്യത്തിലെ ആദ്യത്തെ വൈദികനാണ് ഇദ്ദേഹം. ബിഷപ് റൊളാന്‍ഡോ ഉള്‍പ്പടെ ഒമ്പതു വൈദികരെ ഇതേ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.