മണിപ്പൂര്‍ സര്‍ക്കാര്‍ രാജിവയ്ക്കണം: കെസിബിസി

ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നുവെന്നും സ ര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിയണമെന്നും സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും കെസിബിസി. കലാപം തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കലാപം അടിച്ചമര്‍ത്താന്‍ കഴിയാത്ത സര്‍ക്കാര്‍ രാജിവയ്ക്കണം. ഇന്ത്യയിലെ സ്ത്രീസമൂഹത്തെ ലോകത്തിന് മുമ്പില്‍ അപമാനിച്ചവര്‍ക്കെതിരെ സത്വര നടപടികള്‍ സ്വീകരിക്കണം. രാഷ്ട്രീയക്കാര്‍ക്ക് മണിപ്പൂര്‍ മുഖ്യമന്ത്രി അപമാനമാണ്. ഫാ. ജേക്കബ് ജി പാലയ്ക്കാപ്പള്ളിയുടെ വാര്‍ത്തക്കുറിപ്പിലാണ് മണിപ്പൂര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.