ആകാശമേഘങ്ങളില്‍ കറുത്ത ചുരുളുമായി നില്ക്കുന്ന പരിശുദ്ധ അമ്മ; ഭൂതോച്ചാടകന്‍ കണ്ട മരിയന്‍ ദര്‍ശനം വ്യക്തമാക്കുന്ന രഹസ്യം ഇതാണ്..

ഭൂതോച്ചാടകനും ഹീലിംങ് മിനിസ്ട്രിയിലെ അംഗവുമായ ഫാ. ജെയിംസ് ബ്ലൗണ്ട് ആകാശത്ത് തനിക്ക് പ്രത്യക്ഷപ്പെട്ട മരിയന്‍ ദര്‍ശനത്തെക്കുറിച്ച വ്യക്തമാക്കിയിരിക്കുന്ന കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരേ ദിവസം തന്നെ തനിക്ക് മൂന്നു ദര്‍ശനങ്ങള്‍ പരിശുദ്ധ അമ്മയുടേതായി ലഭിച്ചുവെന്നാണ് ഫാ. ജെയിംസ് അവകാശപ്പെടുന്നത്.

ആകാശത്തിന്റെ ഉയരങ്ങളിലായിരുന്നു പരിശുദ്ധ അമ്മ. പരിശുദ്ധ അമ്മയുമായി എനിക്ക് നീണ്ടകാലത്തെ സ്‌നേഹബന്ധമുണ്ട്. എന്റെ ജീവിതത്തിലെ സ്ത്രീയാണ് അവള്‍. അസാമാന്യമായ സൗന്ദര്യമുണ്ടായിരുന്നു അവള്‍ക്ക്. അച്ചന്‍ പറയുന്നു. ദേവാലയത്തിന് മുകളില്‍ വായുവില്‍ ഉയര്‍ന്നുനില്ക്കുന്ന പരിശുദ്ധ അമ്മയെ കണ്ടപ്പോള്‍ ഞാന്‍ അത്യധികം സന്തുഷ്ടനായി.

വലിയ ആകാരമായിരുന്നു അവളുടേത്. മാതാവ് കൈയിലെന്തോ ചുരുട്ടിപിടിച്ചിട്ടുണ്ടായിരുന്നു. കറുത്ത നിറമായിരുന്നു അതിന്. അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ചുരുളുപോലെയായിരുന്നു അത്. ഞാന്‍ നോക്കിനില്ക്കുമ്പോള്‍ മാതാവ് ചുരുള് നിവര്‍ത്താന്‍ തുടങ്ങി. ചുരുള്‍ തുണി കൊണ്ടുളളതായിരുന്നു. ഒരറ്റം കൈയില്‍ പിടിച്ചുകൊണ്ട് മാതാവ് ചുരുള്‍ നിവര്‍ത്തിക്കൊണ്ടിരുന്നു. ചുരുള്‍ അഴിഞ്ഞ് ഭൂമിയെ ചുറ്റി.

അതില്‍ എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു. തിന്മയെ പുറത്താക്കുക. എനിക്ക് ഭയം തോന്നിയില്ല,കാലത്തിന്റെ അടയാളങ്ങള്‍ കാണാന്‍ ദൈവം എന്നോട് പറയുന്നതുപോലെ എനിക്ക്തോന്നി. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നാം അവബോധമുളളവരായിരിക്കണം. സാത്താന്‍ ഏറെ നാളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവന് ശിക്ഷ ഉടനെ കിട്ടും. ദൈവം തന്റെ വിജയം അവിടുത്തെ പരിശുദ്ധ അമ്മയിലൂടെ നേടിയെടുക്കും. അച്ചന്‍ പറയുന്നു.

നരകസര്‍പ്പത്തിന്റെ തല തകര്‍ത്ത പരിശുദ്ധ അമ്മേ നാരകീയ ശക്തികളുടെ വിചാരങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്നെയും കുടുംബത്തെയും മോചിപ്പിക്കണേ. ലോകത്തെ മോചിപ്പിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.