വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ ആല്‍ബം


വിശുദ്ധ മദര്‍ തെരേസ. ആധുനികകാലത്തില്‍ കരുണയുടെ മറുപദമായവള്‍. ജീവിച്ചിരുന്നപ്പോള്‍ തന്നെ വിശുദ്ധയെന്ന് ഖ്യാതി നേടിയവള്‍.

മദര്‍ തെരേസയുടെ ജീവിതം മുഴുവന്‍ അതിന്റെ തീവ്രതയില്‍ ഏറ്റവും കുറച്ചുവരികളില്‍ വരച്ചുകാണിക്കുന്ന ഹൃദ്യമായ ഒരു ഭക്തിഗാനമാണ് വിശുദ്ധ മദര്‍ തെരേസ. വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ ആല്‍ബമാണ് ഇത് കെസിബിസി ഫാമിലി കമ്മീഷനും പ്രോലൈഫ് സമിതിയും ചേര്‍ന്നാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

മണ്ണില്‍ സ്വര്‍ഗ്ഗരാജ്യം തീര്‍ത്ത മദര്‍ തെരേസയുടെ ജീവിതത്തെ വരികളിലൂടെ വരച്ചുകാണിക്കുന്നത് എസ് തോമസാണ്. ഇതിനകം അഭിഷേകമുള്ള നിരവധി ഗാനങ്ങള്‍ രചിക്കുകയും സംഗീതം പകരുകയും ചെയ്തിട്ടുള്ള അദ്ദേഹം തന്നെയാണ് ഈ ഗാനത്തിന്റെ സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.തിരുസഭ തന്നുടെ പ്രിയസൂനമായ മദര്‍ തെരേസയെക്കുറിച്ചുള്ള ഗാനം ആലപിച്ചിരിക്കുന്നത് നിഷാദാണ്. ജോയി ജോസഫ് സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നു.

നിരവധിഅനവധി ശുശ്രൂഷകളാല്‍ മണ്ണില്‍ സ്വര്‍ഗ്ഗരാജ്യം പണിത, കരുണതന്‍ നിറകുടമായ വിശുദ്ധമദര്‍ തെരേസയോടുള്ള ഭക്തിയും സ്‌നേഹവും ആദരവും ഇതിലെ ഓരോ വരികളിലും പ്രകടമാണ്. വിശുദ്ധയോടുള്ള എല്ലാസ്നേഹവും പ്രകടമാക്കിക്കൊണ്ട് ഈ ഗാനത്തിന്‍റെ വരികള്‍ നമുക്കേറ്റു ചൊല്ലാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.