വിശുദ്ധ മദര്‍ തെരേസയെ പൈശാചിക പീഡയില്‍ നിന്ന് രക്ഷിച്ച വൈദികന്‍ നിര്യാതനായി

കൊല്‍ക്കൊത്ത: മദര്‍ തെരേസ സിസ്റ്റേഴ്‌സിന്റെ ചാപ്ലയിനായി 40 വര്‍ഷം സേവനം ചെയ്ത സലേഷ്യന്‍ വൈദികന്‍ ഫാ. റൊസാരിയോ സ്‌ട്രോസിയോ നിര്യാതനായി. 98 വയസായിരുന്നു.

ജൂണ്‍ 14 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സംസ്‌കാരം നടക്കുമെന്ന് കൊല്‍ക്കൊത്ത സലേഷ്യന്‍ പ്രൊവിന്‍ഷ്യാല്‍ സെക്രട്ടറി ഡോ മാത്യു ജോര്‍ജ് അറിയിച്ചു. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്നലെ വൈകുന്നേരത്തോടെയാണ് മരണമടഞ്ഞത്.

1939 ല്‍ ഇന്ത്യയിലെത്തിയ വ്യക്തിയാണ് ഫാ. സ്‌ട്രോസിയോ. മദര്‍ തെരേസയുടെ ജീവിതവുമായി വളരെയധികം അടുത്തുനില്ക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.

1997 ല്‍ മദര്‍ തെരേസ ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഈ സമയം അസാധാരണമായ രീതിയില്‍ മദറിനെ ഉറക്കമില്ലായ്മ പിടികൂടി. ഉറക്കമില്ലായ്മയ്ക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നും കണ്ടെത്താന്‍ ഡോക്ടേഴ്‌സിനും കഴിഞ്ഞില്ല. ഏതോ പൈശാചിക കാരണങ്ങള്‍ കൊണ്ടാണ് മദറിന് ഉറങ്ങാന്‍ കഴിയാത്തതെന്ന് അധികാരികള്‍ക്ക് മനസ്സിലായി. ഈ സാഹചര്യത്തില്‍ അന്നത്തെ കൊല്‍ക്കൊത്ത ആര്‍ച്ച് ബിഷപ് ഹെന്‍ട്രി ഡിസൂസ ഫാ.സ്‌ട്രോസിയോയുടെ സഹായം തേടി. അച്ചന്‍ മദറിന്റെ അടുക്കലെത്തി പ്രാര്‍ത്ഥിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. അതിന് ശേഷം മദര്‍ തെരേസ സുഖമായി ഉറങ്ങി. പിന്നീടൊരിക്കലും മദറിന് ഉറക്കമില്ലായ്മയുടെ ബുദ്ധിമുട്ട് ഇതുപോലെ കഠിനമായി വന്നിട്ടുമില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.