മണിപ്പൂരിലെ വൈദികമന്ദിരത്തിന് ഭീഷണി, ഗ്രനേഡ് കണ്ടെത്തി

ഇംഫാല്‍: മണിപ്പൂരില്‍ വൃദ്ധ വൈദികര്‍ താമസിക്കുന്ന മന്ദിരത്തില്‍ ഗ്രനേഡ് കണ്ടെത്തി. നാലു ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം.

വൈദികമന്ദിരത്തിലെ ഡ്രൈവര്‍ പതിവുപോലെ രാവിലെ ഗെയ്റ്റ് തുറക്കാന്‍ ചെന്നപ്പോള്‍ അവിടെ പോളിത്തീന്‍ കവര്‍ കണ്ടെത്തുകയും അത് ഗ്രനേഡ് ആണെന്ന് മനസ്സിലാക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഗ്രനേഡ് നിര്‍വീര്യമാക്കി.

നിലവില്‍ വൈദികമന്ദിരത്തിന് നേരെ ഭീഷണികളോ ആക്രമണ സാധ്യതകളോ ഉണ്ടായിരുന്നില്ല എന്നും എന്നാല്‍ ഈ സംഭവം തങ്ങളെ ഞെട്ടിച്ചുകളഞ്ഞുവെന്നും ഇംഫാല്‍ അതിരൂപതയിലെ ചാന്‍സലര്‍ ഫാ. സോളമന്‍ മാധ്യമങ്ങളോട് പറഞ്ഞു. വൃദ്ധ വൈദികരെ ലക്ഷ്യമിട്ട് ഇങ്ങനെയൊരു ആക്രമണം നടത്താന്‍ എന്താണ് അക്രമികളെ പ്രേരിപ്പിച്ചതെന്ന് മനസ്സിലാവുന്നില്ല. അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ 25 ന് മണിപ്പൂരിലെ രണ്ട് കത്തോലിക്കാസ്‌കൂളുകളുടെ നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.