സെന്റ് തോമസ് അക്വിനാസിന്‌റെ ജൂബിലി വാര്‍ഷികത്തോട് അനുബന്ധിച്ച് ദണ്ഡവിമോചനം

വത്തിക്കാന്‍ സിറ്റി: വിശുദ്ധ തോമസ് അക്വിനാസിന്റെ രണ്ടുവര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വത്തിക്കാന്‍ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. വിശുദ്ധന്റെ 800 ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇത്. വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ 700 ാം വാര്‍ഷികവും ഇതോട് അനുബന്ധി്ച്ച് നടക്കും.

1323 ജൂലൈ 18 നാണ് തോമസ് അക്വിനാസിനെ പോപ്പ് ജോണ്‍ 22 ാമന്‍ വിശുദ്ധനായി പ്രഖ്യാപിച്ചത്. 2024 മാര്‍ച്ച് 7ന് സഭ വിശുദ്ധന്റെ 750 ാമത് മരണവാര്‍ഷികവും ആഘോഷിക്കും. ലിയോണ്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിക്കാണ് വിശുദ്ധന്‍ മരണമടഞ്ഞത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.