തോമാശഌഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ാം വാര്‍ഷികാചരണം സമാപിച്ചു

ചങ്ങനാശ്ശേരി: ഭാരതാപ്പസ്‌തോലനായ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ാം വാര്‍ഷികാചരണം സമാപിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികാചരണത്തില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറെല്ലി വിശിഷ്ട വ്യക്തിയായിരുന്നു.

വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ സുവിശേഷദീപം തെളിക്കാന്‍ തോമാശ്ലീഹായ്ക്ക് സാധിച്ചത് അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വം കൊണ്ടും വിശ്വാസസാക്ഷ്യം കൊണ്ടുമാണെന്ന് ആര്‍ച്ച് ബിഷപ് ജിറെല്ലി പറഞ്ഞു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, , ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ വികാരി ജനറല്‍ ഫാ.ഡോ ജയിംസ് പാലയ്ക്കല്‍ സിസ്റ്റര്‍ ലിസ്‌മേരി തുടങ്ങിയവര്‍ പങ്കെടുത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.