ജൂണിലെ മാര്‍പാപ്പയുടെ പൊതുദര്‍ശന വേളയില്‍ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനവേളയില്‍ പ്രതിഷ്ഠിക്കും. 2023 ജൂണ്‍ 7 ലെ പൊതുദര്‍ശനവേളയിലാണ് കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് സെന്‌റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതുദര്‍ശന വേളയില്‍ പ്രതിഷ്ഠിക്കുന്നത്. കൊച്ചുത്രേസ്യയുടെജനനത്തിന്റെ 150 ാം വാര്‍ഷികവും വാഴ്ത്തപ്പെട്ടവളാക്കിയതിന്റെ നൂറാം വാര്‍ഷികവും റോമില്‍ ജൂണ്‍ 6 മുതല്‍ 16 വരെ തീയതികളില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.

കൂടാതെ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ വിശുദ്ധ മാര്‍ട്ടിന്‍-സെലി ദമ്പതികളുടെ തിരുശേഷിപ്പും പ്രതി്ഷ്ഠിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.