ലാഹെന: 93 പേരുടെ മരണത്തിനിടയാക്കുകയും വ്യാപകമായനാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്ത കാട്ടുതീ ദുരന്തത്തെ അതിജീവിച്ചുനില്ക്കുന്ന ദേവാലയം അത്ഭുതമായിമാറിയിരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ ഹവായ് ദ്വീപസമൂഹത്തിലെ മുഖ്യവിനോദസഞ്ചാര കേന്ദ്രങ്ങളില്‍ഒന്നായ മാവൂയി ദ്വീപിലെ ഔര്‍ ലേഡി ഓഫ് വിക്ടറി ദേവാലയമാണ് കാട്ടുതീയെ അതിജീവിച്ചത്. 1918 ന് ശേഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയകാട്ടുതീ ദുരന്തമാണ് ഇത്.. 13000 പേരാണ് ദ്വീപിലെ താമസക്കാര്‍. പ്രതികൂലമായ കാലാവസ്ഥയാണ് ദുരന്തത്തിന്ആക്കംകൂട്ടിയത്. ദേവാലയം കത്തിനശിക്കാത്തത് തങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു അത്ഭുതമാണെന്ന് വിശ്വാസികള്‍ പറയുന്നു. 800 കുടുംബക്കാര്‍ ഈ ഇടവകദേവാലയവുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.