മാതാവ് നമ്മെ ഒരിക്കലും കൈവെടിയുകയില്ല: ചലച്ചിത്രതാരം സിജോയി വര്‍ഗീസ്

മാതാവ് നമ്മെ ഒരിക്കലും കൈവെടിയുകയില്ലെന്ന് ചലച്ചിത്രതാരവും പരസ്യ സംവിധായകനുമായ സിജോയി വര്‍ഗീസ്. ഇതിനകം പല തവണ തന്റെ വിശ്വാസജീവിതം പലരീതിയില്‍ പരസ്യപ്പെടുത്തിയിട്ടുള്ള സിജോയി വര്‍ഗ്ഗീസ്ഇത്തവണ താമരശ്ശേരി രൂപതാ വൈദിക സന്യസ്ത അസംബ്ലിയില്‍ ക്ലാസെടുക്കുമ്പോഴാണ് തന്റെ വിശ്വാസജീവിതത്തെക്കുറിച്ച് വ്യക്തമാക്കിയത്.

എത്ര വലിയപ്രശ്‌നങ്ങളുണ്ടായാലും മാതാവ് നമ്മെ കൈവെടിയില്ല. ജപമാലയുടെ ശക്തി വളരെ വലുതാണ്. ദിവ്യകാരുണ്യത്തിന്റെ ശക്തി തിരിച്ചറിയുന്നതുവരെ അതിന് വേണ്ടത്ര പ്രാധാന്യം നല്കിയിരുന്നില്ല.എന്നാല്‍ ഇന്ന് ദിവ്യകാരുണ്യം എന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. സിജോയി പറഞ്ഞു.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സിജോയിയുടെ ഏറ്റവും ശ്രദ്ധേയ വേഷം ജയിംസ് ആന്റ് ആലീസിലെ കഥാപാത്രമായിരുന്നു. ലൂസിഫര്‍, ഇട്ടിമാണി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പ്രോലൈഫ് വീക്ഷണമുള്ള വ്യക്തികൂടിയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.