മാതാവിന്റെ ചിത്രത്തില്‍ നിന്ന് രക്തക്കണ്ണീര്‍… ഒരു അത്ഭുതത്തിന്റെ കഥ

ഇന്നും ഇന്നലെയുമല്ല ഈ അത്ഭുതം നടന്നത്. 1697 മാര്‍ച്ച് 17 നായിരുന്നു. ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അന്ന് വിശുദ്ധ പാട്രിക്കിന്റെ തിരുനാള്‍ ദിനമായിരുന്നു. അയര്‍ലണ്ട് കത്തോലിക്കാ മെത്രാന്മാരെയും വൈദികരെയും രാജ്യത്ത് നിന്ന് നീക്കംചെയ്തുകൊണ്ടിരിക്കുന്ന സമയംകൂടിയായിരുന്നു അത്.

ഈ അവസരത്തിലാണ് മാതാവിന്റെ ചിത്രത്തില്‍ നിന്ന് രക്തക്കണ്ണീര്‍ പ്രവാഹമുണ്ടായത്. ഏകദേശം മൂന്നു മണിക്കൂര്‍ നേരമാണ് മാതാവിന്റെ ചിത്രത്തില്‍ നിന്ന് രക്തപ്രവാഹമുണ്ടായത്. ഇന്ന് ഈ പെയ്ന്റിംങ് സൂക്്ഷിച്ചിരിക്കുന്നത് ഹംഗറിയിലെ ഗോര്‍ കത്തീഡ്രലിലാണ്.

കട്ടിലില്‍ ഉറങ്ങികിടക്കുന്ന ഉണ്ണീശോയെ നോക്കി കൈകള്‍കൂപ്പി പ്രാര്‍ത്ഥിക്കുന്ന മാതാവിനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.