കുമ്പസാരം പീഡനമാകരുത്,സമാധാനം കൊടുക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുമ്പസാരം പീഡനത്തിനാകരുതെന്നും അത് സമാധാനം നല്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ത്താവിന് വേണ്ടിയുള്ള 24 മണിക്കൂര്‍ പ്രാര്‍ത്ഥനയുടെ തുടക്കത്തിനായി സെന്റ് മേരി ഓഫ് ഗ്രേയ്‌സസ് ദേവാലയത്തിലെത്തിയതായിരുന്നു മാര്‍പാപ്പ.

നിരവധി വിശ്വാസികളെ അദ്ദേഹം കുമ്പസാരിപ്പിക്കുകയും അഭിസംബോധന ചെയ്യുകയുംചെയ്തു.

താന്‍ മറ്റുള്ളവരെക്കാള്‍ നല്ലവനും ശരിയുമാണെന്ന് കരുതുന്ന മനോഭാവങ്ങളെയും പാപ്പ വിമര്‍ശിച്ചു.ബൈബിളിലെ ഫരിസേയനെ ഉദാഹരിച്ചുകൊണ്ടാണ് പാപ്പ ഇക്കാര്യം വിശദീകരിച്ചത്.

ഫരിസേയന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്ന മട്ടില്‍ തന്നെതന്നെ ആഘോഷിക്കുകയാണ് ചെയ്തത്. ദൈവത്തിന്റെ മന്ദിരം അയാളെ സംബന്ധിച്ചിടത്തോളം അവനവനെ തന്നെ ആഘോഷിക്കാനുള്ള വേദിയായി മാറി. ദൈവമേ ഞാന്‍ പാപികളില്‍ ഒന്നാമനാണെന്ന മനോഭാവത്തോടെ ദൈവസന്നിധിയില്‍ ആയിരിക്കുക. നമ്മള്‍ നിസ്സാരരായ മനുഷ്യരാണ്. ദൈവമേ പാപിയായ എന്റെ മേല്‍ കരുണയായിരിക്കണമേയെന്ന് ദിവസത്തില്‍ പലതവണ ആവര്‍ത്തിക്കുക.

വൈദികര്‍ക്ക് ചില നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്കി. എല്ലാം ക്ഷമിക്കുക. എല്ലായ്‌പ്പോഴും ക്ഷമിക്കുക. അവരുടെ മനസ്സാക്ഷിയിലേക്ക് കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ അടിച്ചേല്പിക്കാതിരിക്കുക. പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.