പള്ളിയില്‍ പോകുന്നതല്ല വിശ്വാസത്തിന്റെ അടിസ്ഥാനം: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

എക്‌സിറ്റര്‍: പള്ളിയില്‍ പോകുന്നതല്ല വിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. മക്കള്‍ നല്ലവരാകണം, അവര്‍ക്ക് മികച്ച ജീവിതവിജയം ഉണ്ടാകണം..ഇങ്ങനെയുള്ള ഭൗതികമായ കാര്യങ്ങള്‍ ലക്ഷ്യം വച്ചാണ് പലരും പള്ളിയില്‍ പോകുന്നത്. എന്നാല്‍ യഥാര്‍ത്ഥ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതല്ല. ക്രിസ്തുവിനെപോലെ ജീവിക്കുക. സുവിശേഷം പ്രഘോഷിക്കുക. ഇതാണ് നാം ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍ വലിയ പ്രയോജനം ഉണ്ടാകുകയില്ല.

സെന്റ് ജെയിംസ് പ്രൊപ്പോസഡ് മിഷനില്‍ ഫാ. മാത്യു വയലിന്മണ്ണില്‍ സിഎസ് റ്റി നയിച്ച ധ്യാനദിവസത്തിന്റെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു മാര്‍ സ്രാമ്പിക്കല്‍.

മൂന്നു ദിവസത്തെ ധ്യാനം ഇടവകാംഗങ്ങള്‍ക്ക് ആത്മീയമായ കരുത്തും സന്തോഷവും പകര്‍ന്നുനല്കി. പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറഞ്ഞൊഴുകിയ അനുഭവമാണ് തങ്ങള്‍ക്കുണ്ടായതെന്ന് ധ്യാനത്തില്‍ സ ംബന്ധിച്ചവര്‍ വ്യക്തമാക്കി.

വികാരി ഫാ. രാജേഷ് ആനത്തിലും കമ്മറ്റിഅംഗങ്ങളും ധ്യാനക്രമീകരണങ്ങള്‍ക്കു മുൻകൈ എടുത്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.