ബസിലിക്കയുടെ ഭരണാധികാരം അഡ്മിനിസ്‌ട്രേറ്ററായ ഫാ. ആന്റണി പൂതവേലിയില്‍ തന്നെ… വിശദീകരണവുമായി സീറോ മലബാര്‍ സഭ

കൊച്ചി: മോണ്‍. ആന്റണി നരികുളം ബസിലിക്കയായി തുടരും എന്ന പത്രവാര്‍ത്തയില്‍ വിശദീകരണവുമായി സീറോ മലബാര്‍ സഭ പി ആര്‍ ഒ യും മീഡിയാ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ.ഡോ ആന്റണി വടക്കേക്കര. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു ഫാ. ആന്റണി നരികുളത്തെ ബസിലിക്ക വികാരി സ്ഥാനത്തുനിന്ന് മാറ്റുകയും, ആ ഉത്തരവിനെതിരേ അപ്പീൽ പോയ സാഹചര്യത്തിൽ ഫാ. ആന്റണി പൂതവേലിയെ ബസിലിക്കയുടെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കുകയും ചെയ്തിരുന്നു.

സഭാനിയമപ്രകാരം ഇപ്പോൾ ബസിലിക്കയുടെ ഭരണാധികാരം അഡ്മിനിസ്ട്രേറ്ററായ ഫാ. ആന്റണി പൂതവേലിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്. ഫാ. നരികുളത്തിന് ബസിലിക്കയുടെ ഭരണനിർവ്വഹണത്തിൽ യാതൊരു അധികാരവുമില്ല. പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. മറിച്ചുള്ള പ്രസ്താവനകളും പ്രചാരണങ്ങളും വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.