സുമാത്രയ്ക്ക് വേളാങ്കണ്ണി മാതാവിനെ പരിചയപ്പെടുത്തിയ വൈദികന്‍

ഇഡോനേഷ്യയിലെ സുമാത്രയ്ക്ക് വേളാങ്കണ്ണിമാതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ചത് ഫാ.ജെയിംസ് ഭാരതപുത്ര എന്ന ഈശോസഭ വൈദികനാണ്. കഴിഞ്ഞ അമ്പതുവര്‍ഷങ്ങളായി ഇന്തോനേഷ്യയില്‍ സേവനം ചെയ്യുകയാണ് 84 കാരനായ ഈ വൈദികന്‍.

നോര്‍ത്ത് സുമാത്രയിലെ മേഡനില്‍ ഗ്രഹ മരിയ അന്നൈ വേളാങ്കണ്ണി എന്ന തീര്‍ത്ഥാടനകേന്ദ്രം സ്ഥാപിച്ചതുവഴിയാണ് സുമാത്രയ്ക്ക് വേളാങ്കണ്ണിമാതാവ് സുപരിചിതയായതും പിന്നീട് വിശ്വാസികള്‍ വേളാങ്കണ്ണിമാതാവിനോടുള്ള ഭക്തിയില്‍ വളരാന്‍ ആരംഭിച്ചതും. തമിഴ്‌നാട് സ്വദേശിയായ ഫാ. ജെയിംസ് മധുരൈ പ്രോവിന്‍സിലെ അംഗമാണ്.

1972 ലാണ് മേഡാനില്‍ ഇദ്ദേഹം ശുശ്രൂഷ ആരംഭിച്ചത്. ഇക്കാലയളവില്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം പണിതതുമുതല്‍ നിരവധി വെല്ലുവിളികളുംപ്രതിബന്ധങ്ങളും തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും എന്നാല്‍ എല്ലായിടത്തുനിന്നും ദൈവംതന്നെ രക്ഷിച്ചുവെന്നും അദ്ദേഹം പറയുന്നു,. മാതാവ് തനിക്ക് നല്കി ദര്‍ശനപ്രകാരമാണ് ഇങ്ങനെയൊരു തീര്‍ത്ഥാടനകേന്ദ്രം പണിതതെന്നും അച്ചന്‍ പറയുന്നു.

മാതാവിന്റെ ശക്തമായഇടപെടല്‍വഴിയാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. ഇന്ന് ഈ തീര്‍ത്ഥാടനകേന്ദ്രം അനേകര്‍ക്ക് ആശ്വാസവും അഭയവുമാണ്. ഇസ്ലാം ഭൂരിപക്ഷ രാജ്യമാണ് ഇഡോനേഷ്യ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.