ബൈബിള്‍ ക്ലാസില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു

അര്‍ക്കാന്‍സാസ്: ബൈബിള്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ച വിദ്യാര്‍ത്ഥികള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. സില്‍വാന്‍ ഹില്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍തഥികളായ സൂസന്ന, അവ, സലോമോന്‍, മാഗി, ആന്‍ഡ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്.

സൂസിയുടെ സഹോദരി പരിക്കേറ്റ് ചികിത്സയിലാണ്. ഫെയ്ത്ത് ബൈബിള്‍ ഫെലോഷിപ്പിലാണ് അഞ്ചുപേരും പങ്കെടുത്തിരുന്നത്.

ക്രിസ്തുവിനോട് അദമ്യമായ സ്‌നേഹമുണ്ടായിരുന്നവരായിരുന്നു അഞ്ചുപേരെന്നും എല്ലാവരും ഇപ്പോള്‍ ക്രിസ്തുവിനോടുകൂടി തന്നെയാണുള്ളതെന്ന് വിശ്വസിക്കുന്നുവെന്നും ബൈബിള്‍ കോളജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.