മെത്രാന്മാരുടെ സിനഡില്‍ സ്ത്രീകള്‍ക്കും അല്മായര്‍ക്കും വോട്ടവകാശം

വത്തിക്കാന്‍ സിറ്റി: ചരിത്രപ്രധാനമായ നീക്കങ്ങളുമായി വത്തിക്കാന്‍. സഭയുടെ ചരിത്രത്തില്‍ ആദ്യമായി മെത്രാന്മാരുടെ സിനഡില്‍ സ്ത്രീകള്‍ക്കും അല്മായര്‍ക്കും വോട്ടവകാശം ഉറപ്പാക്കിക്കൊണ്ടുള്ള വിവരം പ്രസിദ്ധീകരിച്ചു. ഒക്ടോബറില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡു മുതല്ക്കായിരിക്കും ചരിത്രപ്രധാനമായ ഈ തീരുമാനം നടപ്പിലാകുന്നത്.

നിലവില്‍ അവൈദികരായ സിനഡ് അംഗങ്ങള്‍ക്ക് വോട്ടവകാശമില്ലായിരുന്നു, പുതിയ നിയമം വന്നതനുസരിച്ച് സിനഡില്‍ വോട്ടവകാശമുള്ള 370 പേര്‍ മെത്രാന്മാരായിരിക്കുകയില്ല.

35 സ്ത്രീകള്‍ക്ക് ഇതനുസരിച്ച് വോട്ട് ചെയ്യാന്‍ കഴിയും. സഭാകാര്യങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുളള അല്മായര്‍ക്ക് കൂടുതല്‍ പങ്കാളിത്ത്ം നല്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌ക്കരണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.