ഏകീകൃത കുർബാനക്രമം ഉടൻ നടപ്പാക്കണം:സീറോ മലബാർ ലെയ്റ്റി അസോസിയേഷൻ

മഞ്ഞപ്ര: ഫ്രാൻസീസ് മാർപാപ്പയുടെ ആഹ്വാനം അനുസരിച്ച് സീറോ മലബാർ സഭാസിനഡ് അംഗീകരിച്ച ഏകീകൃത കുർബാന എറണാകുളം-അങ്കമാലി അതിരൂപത ഉടൻ നടപ്പിലാക്കണമെന്ന് സീറോ മലബാർ ലെയ്റ്റി അസോസിയേഷൻ മഞ്ഞപ്ര ഫൊറോന സമ്മേളനം ആവശ്യപ്പെട്ടു.സഭാധ്യക്ഷന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും , പൗരസ്ത്യ തിരുസംഘത്തിന്റെ അദ്ധ്യക്ഷനും മാർപാപ്പയുടെ പ്രതിനിധിയുമായ കർദിനാൾ ലെയനാർഡോ സാന്ദ്രിയുടെയും കോലം സഭാവിരുദ്ധർ കത്തിച്ചതിൽ സമ്മേളനം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

മഞ്ഞപ്ര ഫൊറോന  പാരീഷ് ഹാളിൽ കൂടിയ സമ്മേളനം അസോസിയേഷൻ പ്രസിഡന്റ് ജോണി തോട്ടക്കര ഉൽഘാടനം ചെയ്തു. ബിജു നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ ചെന്നേക്കാടൻ, ഷൈബി പാപ്പച്ചൻ , ജോസ് കോളാട്ടുകുടി, പാപ്പച്ചൻ കരിങ്ങേൻ , ബിജു പടയാടൻ, സണ്ണി കോളാട്ടുകുടി, ഡെന്നി ഈരാളി, ഷിജോ മാടൻ, പാപ്പച്ചൻ തോപ്പിലാൻ എന്നിർ പ്രസംഗിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.