ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം; 49 മെത്രാന്മാരുടെ ഒപ്പോടെ സീറോ മലബാര്‍ സിനഡ് സര്‍ക്കുലര്‍

കാക്കനാട്: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് സിനഡ് മെത്രാന്മാര്‍. അതിരൂപതയിലെ എല്ലാ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കുമായുള്ള കത്തിലാണ് സിനഡ് മെ്ത്രാന്മാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പടെ 49 മെ്ത്രാന്മാരുടെ ഒപ്പോടുകൂടിയാണ് സിനഡ് സര്‍ക്കുലര്‍പുറപ്പെടുവിച്ചിരിക്കുന്നത് സീറോ മലബാര്‍സഭയിലെ സിനഡുപിതാക്കന്മാരായ ഞങ്ങള്‍ ഒരു മനസ്സോടെ നിങ്ങളോട് അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സര്‍ക്കുലര്‍ ആരംഭിക്കുന്നത്. ജനുവരി 21 ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ ദേവാലയങ്ങളില്‍ സര്‍ക്കുലര്‍ വായിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈശോയുടെ തിരുഹൃദയത്തിനു നിങ്ങളെ എല്ലാവരെയും സമര്‍പ്പിച്ചുകൊണ്ട് നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നമ്മുടെ പിതാവായ മാര്‍തോമാശ്ലീഹായുടെയും മാധ്യസ്ഥ്യം നിങ്ങളൊടൊത്തുണ്ടായിരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുകയാണെന്ന വാക്കുകളോടെയാണ് സര്‍ക്കുലര്‍ അവസാനിപ്പിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.