പ്രാര്‍ത്ഥനകള്‍ സഫലം, നിക്കരാഗ്വ ഭരണകൂടം മെത്രാന്മാരെയും വൈദികരെയും വിട്ടയച്ചു

നിക്കരാഗ്വ: ദീര്‍ഘനാളായുള്ള പ്രാര്‍ത്ഥനകള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഉത്തരം ലഭിച്ചു. നിക്കരാഗ്വയിലെ സേച്ഛാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ രണ്ടു മെത്രാന്മാരെയും പതിനഞ്ച് വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും വിട്ടയച്ചു. ഇവരെ വത്തിക്കാന് കൈമാറുകയാണ് ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ക്രൈസ്തവര്‍ക്ക് ആശ്വാസവും സന്തോഷവും നല്കിയിരിക്കുന്ന വാര്‍ത്തയാണ് ഇത്. കടുത്ത ക്രൈസ്തവ വിരുദ്ധ നടപടികളുമായിട്ടാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിക്കരാഗ്വയിലെ ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സേച്ഛാധിപത്യ ഭരണകൂടം മുന്നോട്ടുപോകുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.