സിറിയായില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ദേവാലയം ഭാഗികമായി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

സിറിയ: ദേവാലയത്തിന് സമീപം നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ജൂലൈ 11 നാണ് സ്‌ഫോടനം നടന്നത്. ക്വാമിഷിയിലെ സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. 11 പേര്‍ക്കാണ് പരിക്കേറ്റത് എന്നാണ് ഇതുവരെ ലഭിച്ച വിവരം.

സ്‌ഫോടനത്തില്‍ ദേവാലയം ഭാഗികമായി തകര്‍ന്നു, സമീപത്തുള്ള ഷോപ്പുകള്‍, വാഹനങ്ങള്‍ എന്നിവയ്ക്കും നാശനഷ്ടങ്ങളുണ്ടായി. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും വന്നിട്ടില്ല. എങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ആണ് സംഭവത്തിന് പിന്നിലെ ഉത്തരവാദികളെന്ന് ദ ഡിഫെന്‍സ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അന്തോഖ്യായിലെ സിറിയക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക ഇഗ്നേഷ്യസ് അപ്രേം രണ്ടാമന്‍ സ്‌ഫോടനത്തെ അപലപിച്ചു.

2011 മാര്‍ച്ചിലാണ് സിറിയയിലെ സിവില്‍ വാര്‍ ആരംഭിച്ചത്. ഇതുവരെ അഞ്ചുലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായും 5,6 മ്ില്യന്‍ ആളുകള്‍ അഭയരാര്‍ത്ഥികളായും മാറിയിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.