സിറിയായുടെ വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സിറിയന്‍ ജനതയുടെ ദുരിതങ്ങളില്‍ പങ്കുചേര്‍ന്നും അവരെയോര്‍ത്തുള്ള ആശങ്കകള്‍ പങ്കുവച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന് അയച്ച കത്തിലാണ് തന്റെ വേദനയും ആശങ്കകളും പാപ്പ പങ്കുവച്ചത്.

തടവില്‍ കഴിയുന്നവരെ കാണാന്‍കുടുംബാംഗങ്ങള്‍ക്ക് അവസരം നല്കണമെന്നും സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും പാപ്പ കത്തില്‍ ആവശ്യപ്പെട്ടു.പ്രതിരോധ ശേഷിയില്ലാത്തവരുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. യുദ്ധം മൂലം നാടുവിട്ടുപോകേണ്ടിവന്നവരെയും നാട്ടില്‍ തന്നെ ഭവനരഹിതരായി കഴിയുന്നവരെയും തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ അന്തരീക്ഷം സംജാതമാകണം. പാപ്പ ഓര്‍മ്മിപ്പിച്ചു.

എട്ടുവര്‍ഷമായി സിറിയായില്‍ ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.